National
ന്യൂഡൽഹി: രാജ്യത്തു നിലവിലുള്ള അസാധാരണ ചൂടിനെതിരേ പൗരർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ദയവായി ശരീരത്തിൽ ജലാംശം നിലനിർത്തണമെന്നും പുറത്തിറങ്ങുന്പോൾ കൂടെ വെള്ളം കരുതണമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
മറ്റുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം നൽകണമെന്നും ഇതുപോലുള്ള കാലാവസ്ഥയിൽ ഇത്തരം ദയയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിപദവിയേറ്റെടുത്തതിനുശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . സേവാതീർഥിലെ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു.
തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ’തമിഴ് തായ് വാഴ്ത്ത്’ സർക്കാർ ചടങ്ങുകളിൽ ആദ്യം ആലപിക്കുന്ന കീഴ്വഴക്കം തുടരണമെന്നതിൽ വ്യക്തത വരുത്തണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടകയിലെ മേക്കാദാട്ടുവിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അനുവദിക്കരുതെന്നും വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്ന വിജയ് സർക്കാർ രൂപീകരണത്തിനു പിന്തുണ നൽകിയ ഇടതുപാർട്ടികളുടെ നേതാക്കളെയും കാണുമെന്ന് സൂചനയുണ്ട്.
National
ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്നപദ്ധതികൾക്ക് സഹായവും സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രവിഹിതവും വേണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനന്പത്തെ ജനതയ്ക്ക് അവരുടെ ഭൂമിയിൽ പൂർണാവകാശവും നികുതി അടയ്ക്കാനുള്ള സംവിധാനവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരുടെയും സഹായവും സഹകരണവും തേടുമെന്ന് സതീശൻ പറഞ്ഞു. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതികൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും നടത്തിയ ചർച്ച ഊഷ്ളവും ക്രിയാത്മകവുമായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
പ്രധാനമായും മര്യാദയുടെ പേരിലുള്ള സൗഹൃദസന്ദർശമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനങ്ങളും വിശദമായ പദ്ധതിറിപ്പോർട്ടുകളും വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും-പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സന്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം അടുത്ത മാസാദ്യം പുറത്തിറക്കും. സിൽവർ ലൈൻ ഉപേക്ഷിച്ചതു തന്റെ സർക്കാരല്ല. മുൻ സർക്കാരാണ്. സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം നിലനിന്നു. അതാണിപ്പോൾ റദ്ദാക്കിയത്. സാധാരണക്കാർക്കു സ്ഥലം വിൽക്കാൻ കഴിയാത്തതിനാലാണിത്. എങ്കിലും പുതിയൊരു അതിവേഗ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമല്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. പുതിയ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ ഭാവി സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭായോഗത്തിലും ഇക്കാര്യം സംസാരിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനം കണ്ടെത്തണമെന്നാണ് പുതിയ നിർദേശം.സംസ്ഥാനത്തിന് കൂടുതൽ സാന്പത്തിക ബാധ്യതയാണിത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,580 കോടി രൂപ കേരളം നൽകി. ഈ തുക കടമെടുപ്പുപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്നു പരമാവധി കാര്യങ്ങൾ നേടിയെടുക്കാനാകും ശ്രമം.
വിവിധ കേന്ദ്രപദ്ധതികളുടെ വിഹിതം, കേരളത്തിന് കിട്ടാനുള്ള തുക, കേന്ദ്രത്തിന്റെ സാങ്കേതിക തടസങ്ങൾ എന്നിവയെല്ലാം പരിശോധിക്കും. കിഫ്ബിയുടെ ഡയറക്ടർ ബോർഡ് ഉടൻ ചേർന്ന് അതു തുടരണമോയെന്നതിനെക്കുറിച്ച് തീരുമാനമെടുക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിന് അർഹമായ ദുരിതാശ്വാസസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
നീറ്റ്, സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിലായ വിദ്യാർഥികളുടെ പ്രയാസമടക്കം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായും സതീശൻ ഇന്നു ചർച്ച നടത്തിയേക്കും.
ഡൽഹിയിലെ ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി ഇന്നലെ സന്ദർശിച്ചു. ഡൽഹിയിലുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂരിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് സതീശൻ വിശദചർച്ച നടത്തി.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ന് ഡൽഹിലെത്തും. അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യ ഡൽഹിസന്ദർശനത്തിൽ വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും കാണും.
തമിഴ്നാടിന് ആവശ്യമായ സാന്പത്തികസഹായങ്ങളെപ്പറ്റിയും നിർണായക പദ്ധതികളെപ്പറ്റിയും വിജയ് കേന്ദ്രസർക്കാരിനെ അറിയിക്കും.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തമിഴ് കവിയായ തിരുവള്ളുവറിന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന വിജയ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കാണുമെന്നും റിപ്പോർട്ടുകളുണ്ട്.
National
ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലേക്ക് ഫോണിൽ തത്സമയം വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ സൗഹൃദവും ബഹുമാനവും വ്യക്തമാക്കിയ ട്രംപ്, താൻ അദ്ദേഹത്തിന്റെ ഒരു 'വലിയ ആരാധകൻ' ആണെന്നും ആവർത്തിച്ചു.
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ യുഎസ് എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അപ്രതീക്ഷിതമായി ട്രംപിന്റെ ഓഡിയോ കോൾ എത്തിയത്. ചടങ്ങിൽ സ്ഥാപിച്ചിരുന്ന ഭീമാകാരമായ സ്ക്രീനിന് മുന്നിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് സ്ഥാനപതി സെർജിയോ ഗോറും നിൽക്കുമ്പോഴായിരുന്നു ട്രംപിന്റെ ഫോൺ സന്ദേശം.
"എനിക്ക് പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. മോദി മികച്ച നേതാവാണ്, അദ്ദേഹം എന്റെ സുഹൃത്താണ്. ഇന്ത്യക്ക് ഞങ്ങളുടെ രാജ്യത്തെയും എന്നെയും 100 ശതമാനം വിശ്വസിക്കാം. ഇന്ത്യക്ക് എന്ത് സഹായം വേണമെങ്കിലും ഇവിടെ വിളിക്കാം. നിലവിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് നേട്ടങ്ങളിലാണ്. ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് ലഭിക്കും." കഴിഞ്ഞ ദിവസം മാർക്കോ റൂബിയോയും സെർജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ, പ്രസിഡന്റ് ട്രംപിന് വേണ്ടി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാനായി യുഎസ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് മാർക്കോ റൂബിയോ ചടങ്ങിൽ വ്യക്തമാക്കി. നിലവിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ചർച്ചകൾ ശരിയായ ദിശയിലാണെന്നും ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ കരാറായിരിക്കും ഇതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഈ മാറ്റങ്ങൾ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും കൂടുതൽ നീതിയുക്തമായ ആഗോള വ്യാപാര സംവിധാനത്തിനായുള്ള അമേരിക്കയുടെ പൊതുനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് യുഎസ് പ്രഖ്യാപിച്ച കർശനമായ വിസ-കുടിയേറ്റ നയങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മാർക്കോ റൂബിയോ നടത്തിയ ചർച്ചകളും, ട്രംപിന്റെ പുതിയ ഫോൺ സന്ദേശവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
National
ന്യൂഡൽഹി: വിവിധ സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമനക്കത്തുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 47 ഇടങ്ങൾ വേദിയായ 19-ാമത് റോസ്ഗർ മേളയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിയമനക്കത്ത് വിതരണം ചെയ്തത്.
താൻ അടുത്തിടെ അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തെ പരാമർശിച്ച്, ഇന്ത്യയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര സഹകരണങ്ങൾ യുവജനങ്ങൾക്ക് തൊഴിലിനും സാങ്കേതിക പുരോഗതിക്കും പുതിയ വഴികൾ തുറക്കുന്നുവെന്ന് മോദി പറഞ്ഞു.
സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ഹരിത സാങ്കേതികവിദ്യ, സമുദ്ര സഹകരണം, പ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിൽ നെതർലാൻഡ്സ്, സ്വീഡൻ, നോർവേ, യുഎഇ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായുള്ള പങ്കാളിത്തം മോദി ചൂണ്ടിക്കാട്ടി. ഈ കരാറുകൾ ഇന്ത്യയിലുടനീളമുള്ള എൻജിനിയർമാർ, ടെക്നീഷ്യൻമാർ, ഗവേഷകർ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും.
2.3 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്നും ഈ പരിവർത്തനം ഇനി മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
International
റോം: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും നാളുകളിൽ കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ തന്ത്രപ്രധാന പങ്കാളിത്തം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി.
ചർച്ചകൾ അത്യന്തം ഫലപ്രദമായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധ മേഖലയിലും സൈനിക സാങ്കേതികവിദ്യ കൈമാറ്റത്തിലും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ സംയുക്ത നീക്കങ്ങൾ ശക്തമാക്കും. പുനരുപയോഗ ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനും ഇന്ത്യയും ഇറ്റലിയും ഒരേ നിലപാടോടെ മുന്നോട്ടുപോകും. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലെ സഹകരണവും വർധിപ്പിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഈ പുതിയ കരാറുകൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വളർച്ചയ്ക്ക് പുതിയ വേഗത നൽകുമെന്നും ജോർജിയ മെലോനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: ഭക്ഷ്യ എണ്ണ, ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്ന് ഓഹരി വിപണയിൽ തകർച്ച. സ്വർണം, ട്രാവൽ- ടൂറിസം, വളം, വിമാനക്കന്പനികൾ തുടങ്ങിയ മേഖലകളെയെല്ലാം പ്രധാനമന്ത്രിയുടെ പ്രസ്താവന ബാധിച്ചു.
ഇറാൻ- അമേരിക്ക സംഘർഷം നീളുന്നതുമൂലമുള്ള പ്രതിസന്ധി വഷളാകുന്നതിനിടെയാണ് തന്ത്രപ്രധാന മേഖലകളിലടക്കം വിപണികളിലുണ്ടായ പുതിയ ആഘാതം. ആഗോളവിപണിയിൽ അസംസ്കൃത എണ്ണവിലയിലെ ചാഞ്ചാട്ടവും വിലക്കയറ്റവും പാചകവാതക ലഭ്യതയിലെ കുറവും വാണിജ്യ സിലിണ്ടറുകളുടെ വലിയ വില വർധനവുമെല്ലാം വെല്ലുവിളികളാണ്.
ഒരു കോടിയോളം പ്രവാസി ഇന്ത്യക്കാരുള്ള യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹറിൻ തുടങ്ങിയ രാജ്യങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ, ഡ്രോണ്‍ ആക്രമണങ്ങളും ഇന്ത്യയുടെ വെല്ലുവിളി ഇരട്ടിയാക്കി. തൊഴിൽ നഷ്ടപ്പെടുന്നവർക്കുപുറമെ മലയാളികൾ അടക്കമുള്ളവരുടെ ബിസിനസിലും തിരിച്ചടികൾ നേരിടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നു മടങ്ങിയെത്തിയ ലക്ഷക്കണക്കിനു പ്രവാസികൾ കൂടിയായപ്പോൾ രാജ്യം പതിവില്ലാത്ത പ്രതിസന്ധിയിലാണ്.
ആഗോള വ്യാപാര, ഊർജ മേഖലകളെയും ഇന്ധനവിതരണത്തെയും ഇറാൻ യുദ്ധം തടസപ്പെടുത്തുന്ന പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വയം പ്രതിരോധത്തിനുള്ള തയാറെടുപ്പിനായാണു മോദി ആഹ്വാനം നൽകിയതെങ്കിലും പ്രധാന ഓഹരികൾ പലതും ഇടിഞ്ഞു.
ഭക്ഷ്യ എണ്ണ വിസ്മയം!
കോടിക്കണക്കിന് അടുക്കളകളിൽ ദിവസവും ആവശ്യമുള്ള ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പലരെയും വിസ്മയിപ്പിച്ചെങ്കിലും ലക്ഷ്യം വ്യക്തം. വിദേശനാണ്യം ഒഴുകുന്നത് നിയന്ത്രിക്കുകയെന്നതാണു താത്പര്യമെന്ന് കേന്ദ്രം വിശദീകരിച്ചു.
2025-26ൽ മാത്രം 19.5 ബില്യണ്‍ ഡോളറിന്റെ സസ്യ എണ്ണ ഇറക്കുമതി ഇന്ത്യ ചെയ്തു. ഇറക്കുമതി ബിൽ കുറയ്ക്കാതെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനാകില്ല. ഇറക്കുമതികൾ വിദേശനാണ്യ ഉപയോഗം വർധിപ്പിക്കുകയും അവയുടെ കരുതൽ ശേഖരം കുറയ്ക്കുകയും ചെയ്യും.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 72,850 കോടി ഡോളറിൽനിന്നു കഴിഞ്ഞയാഴ്ച 69.069 കോടി ഡോളറായി കുറഞ്ഞു. വിദേശയാത്ര, പഠനം, വിദേശത്തെ ഷോപ്പിംഗ്, ചികിത്സ, നിക്ഷേപം, ആസ്തി വാങ്ങലുകൾ തുടങ്ങിയവയ്ക്കായി ഇന്ത്യക്കാർ പ്രതിമാസം 22,000 കോടി രൂപയോളം ചെലവിടുന്നതും വിദേശനാണ്യച്ചെലവ് കുത്തനേ കൂട്ടുകയാണ്.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡുകളും ഭേദിച്ചു വീണ്ടും തുടരുകയാണ്. ഡോളറിനെതിരേ 95 രൂപയ്ക്കുമുകളിലേക്ക് രൂപയുടെ വിലയിടിഞ്ഞത് രാജ്യത്തിനു കനത്ത തിരിച്ചടിയാണ്. വിദേശനാണ്യ ഉപയോഗം കുറയാത്തത് രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നതിനു കാരണമാണ്.
ആശങ്ക വേണ്ട, കരുതൽ മതി: കേന്ദ്രം
ഇന്ധന, ഭക്ഷ്യ എണ്ണ, സ്വർണ ഉപയോഗം കുറയ്ക്കാനും വിദേശയാത്രകളടക്കം പരിമിതപ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജാഗ്രത മാത്രമാണെന്നും ആശങ്ക വേണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശദീകരിച്ചു. ദീർഘകാല പ്രതിസന്ധി മറികടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമാണു പ്രധാനമന്ത്രിയുടെ അഭ്യർഥനയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഭയപ്പെടേണ്ടതില്ല. വിതരണശൃംഖലയിൽ തടസങ്ങളുണ്ടാകുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്- പശ്ചിമേഷ്യയിലെയും ഗൾഫിലെയും സാഹചര്യം വിലയിരുത്തുന്നതിനായി രൂപീകരിച്ച കേന്ദ്രമന്ത്രിസഭയുടെ അനൗപചാരിക യോഗത്തിനുശേഷം രാജ്നാഥ് സിംഗ് പറഞ്ഞു.
Business
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നടത്തിയ ഈ അപ്രതീക്ഷിത പ്രസ്താവന ഇന്ത്യൻ സ്വർണവിപണിയെയും ഓഹരിവിപണിയെയും ഒരുപോലെ ഉലച്ചു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.
ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് ഇന്ത്യയെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ ഡോളർ ചെലവാക്കേണ്ടിവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് സ്വർണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അതേസമയം രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരേ 95.31 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഇന്ധന വിതരണക്കാർക്ക് ഒരു ലിറ്റർ ഡീസലിന് 100 രൂപയും പെട്രോളിന് 20 രൂപയും എന്ന നിരക്കിൽ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിപണിയിലെ ഈ അനിശ്ചിതത്വം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
National
ന്യൂഡൽഹി: അടുത്ത മാസം നടത്തുന്ന യൂറോപ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അടുത്ത മാസം പകുതിയോടെ യൂറോപ്പിലേക്ക് തിരിക്കുന്നത്.
നോർവേയ്ക്കു പുറമെ വത്തിക്കാനും നെതർലാൻഡ്സും സന്ദർശനത്തിന്റെ വേദികളായേക്കുമെന്ന് ദേശീയ മാധ്യമമാണു റിപ്പോർട്ട് ചെയ്തത്.
National
ന്യൂഡൽഹി: വൈറ്റ്ഹൗസിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല' എന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പുണ്ടായത്. വേദിയിലുണ്ടായിരുന്ന ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ എന്നിവരെ ഉടൻതന്നെ സ്ഥലത്തു നിന്നും മാറ്റി.
അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമിയെ സുരക്ഷാഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
National
ന്യൂഡൽഹി: ബിജെപിയുടെ പൂർത്തിയാകാത്ത രണ്ട് അജൻഡകളായ ഏകീകൃത സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇവ നടപ്പാക്കുന്നതിനെക്കുറിച്ചു ഗൗരവമേറിയ, ക്രിയാത്മക ചർച്ചകൾ നടക്കുന്നുണ്ടെന്നും രണ്ടും പ്രാബല്യത്തിലാക്കാൻ ബിജെപി ആത്മാർഥമായി ശ്രമിക്കുമെന്നും ആസാമിലെ ബാർപേട്ടയിൽ ഇന്നലെ തെരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു.
രാജ്യത്താകെ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താൻ ലക്ഷ്യമിടുന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ (വണ്‍ നേഷൻ, വണ്‍ ഇലക്ഷൻ).
വിവാഹം, ദത്തെടുക്കൽ, സ്വത്തവകാശം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയിലൊട്ടാകെ എല്ലാ മതസ്ഥർക്കും ഒരേ നിയമങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഏക സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി).
സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കു സംവരണം നടപ്പാക്കാൻ സമവായത്തിലെത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിക്കുന്നതായി പിന്നീട് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണ ബിൽ രാജ്യത്തിന്റേതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ പ്രവർത്തനമല്ല. വനിതാ ബില്ലിലെ ഭരണഘടനാ ഭേദഗതികളെ പിന്തുണയ്ക്കാൻ എല്ലാ പാർട്ടികളുടെമേലും സ്ത്രീകൾ സമ്മർദം ചെലുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകളും നടപ്പാക്കാനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മുന്‍പും നല്ല ഫലങ്ങൾ നേടിയിട്ടുണ്ട്. ഭാവിയിലും അവ കൈവരിക്കുമെന്നു രാജ്യത്തിന് അറിയാമെന്നും മോദി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി മതപരിഗണനയില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമ ചട്ടക്കൂടാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ വ്യക്തികളുടെ സ്വത്തവകാശങ്ങൾക്കും ലിംഗസമത്വത്തിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ബഹുഭാര്യത്വം പോലുള്ള ആചാരങ്ങൾ നിയമപ്രകാരം നിരോധിക്കുകയും ചെയ്തു. നിലവിലെ മതനിയമങ്ങൾ മാറ്റി, പുതിയ ഏകീകൃത കോഡ് നടപ്പാക്കുന്നതിനെതിരേ ചില മതസംഘടനകൾ പരസ്യമായി രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ നൂറുകണക്കിനു കറുത്ത നിയമങ്ങൾക്ക് അന്ത്യം കുറിച്ചെന്ന് മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, പൊതുവിഭാഗത്തിലെ ദരിദ്രർക്ക് 10 ശതമാനം സംവരണം, മുത്തലാക്ക് നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം, അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങി ബിജെപിയുടെ സത്യസന്ധമായ ശ്രമങ്ങളുടെ ഫലമായ എണ്ണമറ്റ പ്രവർത്തനങ്ങളുണ്ടെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി വിശദീകരിച്ചു.
കേരളത്തോടൊപ്പം ആസാമിലും പുതുച്ചേരിയിലും വ്യാഴാഴ്ചയാണു വോട്ടെടുപ്പ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധനവിതരണത്തെ കാര്യമായി ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണു സർക്കാരിന്റെ മുൻഗണനയെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനും വളം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യുദ്ധത്തിൽനിന്ന് ഉടലെടുക്കുന്ന സാഹചര്യം വളരെക്കാലത്തേക്ക് അനുഭവപ്പെടും. നമ്മൾ തയാറായിരിക്കണം. ഐക്യത്തോടെ തുടരേണ്ടതുണ്ട്. നമ്മൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ദീർഘകാല ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്” - പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം ആരംഭിച്ചശേഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര വെല്ലുവിളി നിറഞ്ഞതായി. എങ്കിലും പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിതരണത്തെ സാരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കു വഴി വലിയ അളവിൽ അസംസ്കൃത എണ്ണ, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യയിലേക്കു വരുന്നുണ്ടെന്നു പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. വാണിജ്യ ഷിപ്പിംഗിലെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കു തടസപ്പെടുത്തലും സ്വീകാര്യമല്ലെന്ന് പാർലമെന്റിൽ നടത്തിയ 20 മിനിറ്റ് നീണ്ട പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വിതരണത്തിലെ അനിശ്ചിതത്വം കാരണം, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കു മുൻഗണന നൽകിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. - മോദി പറഞ്ഞു.
രാജ്യത്തിന് 53 ലക്ഷം മെട്രിക് ടണ്‍ പെട്രോൾ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എത്തനോൾ മിശ്രിതം കാരണം മുന്പത്തേക്കാൾ 4.5 കോടി ബാരൽ കുറവാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഊർജസ്രോതസുകൾ വിപുലപ്പെടുത്തിയതു നേട്ടമായി.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേയിത് 27 രാജ്യങ്ങളിൽനിന്നായിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ കൽക്കരി ശേഖരമുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചു എന്ന റിക്കാർഡ് സ്വന്തമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
2014ൽ ബിജെപി അധികാരമേറ്റതിനുശേഷം രാജ്യത്ത് അസംഭവ്യമായ പല കാര്യങ്ങളും മോദി സാധ്യമാക്കിയെന്നും രാജ്യത്തെ വിമാനത്താവളങ്ങളും റെയിൽവേയും മുതൽ അടിസ്ഥാനസൗകര്യപദ്ധതികൾവരെ ജനങ്ങൾ പ്രതീക്ഷിക്കാത്തവണ്ണം വികസിച്ചെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
മോദിയുഗത്തിനുശേഷം എല്ലാ മേഖലയിലും, എല്ലാ സംസ്ഥാനങ്ങളിലും സ്വയം പര്യാപ്തത കൈവന്നെന്നും മോദി വെറുമൊരു രാഷ്ട്രതന്ത്രജ്ഞൻ മാത്രമല്ല, ഒരു സാമൂഹിക പരിഷ്കർത്താവും രാഷ്ട്രഭക്തനും, ജനങ്ങളുടെ പ്രധാന സേവകനുമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പത്ത് വർഷത്തിനിടെ ഒരുപാട് കോളജുകളും സർവകലാശാലകളും രാജ്യമെന്പാടും തുറന്നിട്ടുണ്ടെന്നും എല്ലാ വർഷവും എട്ട് പുതിയ വിമാനത്താവളങ്ങളും വർഷംതോറും മൂന്ന് പുതിയ മെട്രോ റൂട്ടുകളും ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാർഷികമന്ത്രി കൂട്ടിച്ചേർത്തു.
മോദിയുഗത്തിനു മുന്‍പ് അഞ്ച് എയിംസുകൾ മാത്രമേ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ പത്ത് വർഷത്തിനിടെ 15 പുതിയ എയിംസുകൾ സ്ഥാപിക്കപ്പെട്ടുവെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ക്രമസമാധാന നിലയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ച് രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും വോട്ടെണ്ണൽ മേയ് നാലിനാണ് നടക്കുക.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള അതിശക്തമായ പോരാട്ടത്തിനാണ് ബംഗാൾ വേദിയാകുന്നത്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താൻ മമത ബാനർജി ശ്രമിക്കുമ്പോൾ, സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
തെരഞ്ഞെടുപ്പ് അക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തുടനീളം കേന്ദ്ര സേനയെ വിന്യസിക്കും. പോളിംഗ് സ്റ്റേഷനുകളിൽ കർശന സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവേദിക്കു സമീപം തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തർ ഏറ്റുമുട്ടി.
പ്രധാനമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുന്‍പാണ് സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിലുള്ള കല്ലേറിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ബിജെപി പ്രവർത്തകനം പരിക്കേറ്റു.
പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് പോയ പ്രവർത്തകർക്കുനേരെ ഗിരീഷ് പാർക്കിന് സമീപത്തുവെച്ച് കല്ലേറുണ്ടായതായി ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ആരോപണങ്ങൾ തൃണമൂൽ പ്രവർത്തകർ നിഷേധിച്ചു. ബിജെപി പ്രവർത്തകരാണ് തങ്ങൾക്കുനേരേ കല്ലേറ് തുടങ്ങിയെതെന്ന് ഇവർ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മോദി കൊൽക്കത്തയിലെത്തിയത്.
Kerala
കൊച്ചി: ആധുനികമായ അടിസ്ഥാനസൗകര്യ വികസനത്തിന് രാജ്യം നടത്തുന്ന പദ്ധതികളെയും മുന്നേറ്റങ്ങളെയും ലോകം കണ്ടുപഠിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേക്ക് ഇൻ ഇന്ത്യക്കും ആത്മനിർഭർ ഭാരതത്തിനും പെട്രോളിയം മേഖലയുടെ വികസനം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കൊച്ചിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഉജ്വലമായ ഭാവിയിലേക്കും വികസിത കേരളത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്ര പദ്ധതികൾ. അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ കൂടിയായി മാറും.
പെട്രോളിയം മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടാണു കൊച്ചി റിഫൈനറിയിലെ പോളി പ്രൊപ്പലീൻ യൂണിറ്റിന്റെ നിർമാണമാരംഭിക്കുന്നത്. പ്രതിവർഷം നാലു ലക്ഷം ടൺ ഉത്പാദനം ഈ യൂണിറ്റിൽനിന്നുണ്ടാകും. പാക്കേജിംഗ്, ടെക്സ്റ്റൈൽ, മെഡിക്കൽ ഉപകരണ നിർമാണ മേഖലകൾക്ക് ഇതു നേട്ടമാകും.
ഇന്ത്യയെ ആഗോള നിർമാണ-സാങ്കേതിക ഹബ്ബാക്കി മാറ്റുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണ്. കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സൗരോർജ പ്രോജക്ട് നടപ്പാക്കുന്നത് സൗരോർജ ഉത്പാദനരംഗത്തു കേരളം മുന്നേറുന്നതിന്റെ സൂചനയാണ്. ധാരാളം ജലാശയങ്ങളുള്ള കേരളത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്.
വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ആധുനീകരണവും പുതിയ ട്രെയിൻ സർവീസും ദേശീയപാതാ വികസനവും മലയാളികളുടെ യാത്രാമേഖലയിൽ നവ്യാനുഭവമാകും. കേരളത്തിന്റെ കൃഷി, ടൂറിസം, വ്യവസായ മേഖലകൾക്ക് ഉണർവേകുന്ന പദ്ധതികൾക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. വികസിത കേരളം സാക്ഷാത്കരിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എംപി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പരിപാടി ബഹിഷ്കരിച്ചു. അതേസമയം, ഇന്നലെ രാവിലെ 11.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർക്കൊപ്പം മന്ത്രി പി. രാജീവും സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും എത്തിയിരുന്നു.
മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി സമ്മേളനം, കലൂരിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷൻ, റോഡ് ഷോ എന്നിവയിലും പ്രധാനമന്ത്രി പങ്കെടുത്തു. തുടർന്ന് വൈകുന്നേരം 3.20ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിക്കു മടങ്ങി.
Kerala
കൊച്ചി: കൊച്ചിയിൽ പങ്കെടുത്ത മൂന്നു പരിപാടികളിലും മലയാളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിന്റെ കൈയടി നേടി. വിമാനത്താവളത്തിൽ ഇറങ്ങിയതും വേദികളിലെത്തിയതും മുണ്ടുടുത്തായിരുന്നു.
ധീവരസഭയുടെ ജൂബിലി സമ്മേളനത്തിൽ ‘കടലിന്റെ മക്കള്‍ക്ക് നമസ്കാരം’ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഹിന്ദിയിലായിരുന്നു പ്രസംഗങ്ങളെങ്കിലും ‘എന്റെ സുഹൃത്തുക്കളെ’ എന്ന് പലവട്ടം മൂന്നു വേദികളിലും മോദി ആവർത്തിച്ചു.
എൻഡിഎ സമ്മേളനത്തിൽ കഥകളിവേഷവും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ആറന്മുള കണ്ണാടിയുമായിരുന്നു പ്രധാനമന്ത്രിക്ക് ഉപഹാരങ്ങളായി നൽകിയത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വര്‍ണം കടത്തിയത് എല്‍ഡിഎഫാണെങ്കില്‍ മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്ന കാര്യത്തിലാണ് യുഡിഎഫ് നേതാക്കള്‍ ആരോപണമുനയില്‍ നില്‍ക്കുന്നതെന്നും മോദി കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ആരോപിച്ചു.
വിഘടനവാദ രാഷ്ട്രീയമാണു കോണ്‍ഗ്രസ് കേരളത്തില്‍ പുറത്തെടുത്തിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ തീവ്രവാദത്തിനു കാരണക്കാരായ പിഡിപിയുമായി രാഷ്ട്രീയബന്ധം സ്ഥാപിച്ചവരാണ് സിപിഎം.
കേരളത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഈ രണ്ടു മുന്നണികളെയും അകറ്റിനിര്‍ത്തണം. അഴിമതിയിലും കുറ്റകൃത്യങ്ങളിലും വര്‍ഗീയത പരത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായങ്ങള്‍ തകര്‍ക്കുന്നതിലും ഇടത്-വലത് മുന്നണികള്‍ പങ്കാളികളാണെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രമന്തിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സി. സദാനന്ദൻ മാസ്റ്റർ എംപി, എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖർ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, കുരുവിള എം. മാത്യു, അനൂപ് ആന്റണി, അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരളത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കംകുറിച്ച് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കവാടത്തിനടുത്തുനിന്ന് എൻഡിഎ തെരഞ്ഞെടുപ്പു കൺവൻഷൻ നടക്കുന്ന വേദിക്കു സമീപം വരെയാണ് മോദി റോഡ് ഷോയുടെ ഭാഗമായത്.
പ്രത്യേകം അലങ്കരിച്ച വാഹനത്തിന്റെ പടിയിൽ കയറിനിന്ന് ഇരുവശങ്ങളിലുമുള്ള പ്രവർത്തകരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. ആയിരക്കണക്കിന് ബിജെപി, എൻഡിഎ പ്രവർത്തകരാണ് മോദിയെ കാണാനെത്തിയത്. കാവടികളും ബലൂണുകളും ഉയർത്തി പ്രവർത്തകർ റോഡ് ഷോയ്ക്ക് കൊഴുപ്പേകി.
മറൈൻഡ്രൈവിലെ പരിപാടിക്കുശേഷം കാറിൽ കലൂരിലേക്കു നീങ്ങിയ മോദിയെ അഭിവാദ്യം ചെയ്യാൻ നിരവധി പേർ റോഡിന്റെ വശങ്ങളിൽ ഉണ്ടായിരുന്നു. അവരെയും മോദി കൈവീശി അഭിവാദ്യം അറിയിച്ചു.
രണ്ടായിരത്തോളം പോലീസുകാരും കേന്ദ്ര സുരക്ഷാ ജീവനക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. കലൂരിലെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി രണ്ടു മണിക്കൂറോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതം തടഞ്ഞിരുന്നു.
Kerala
കൊച്ചി: കേരളത്തിൽ എൻഡിഎ അധികാരത്തിലെത്തിയാൽ കേരളത്തിന്റെ വലിയ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ എൻഡിഎയ്ക്ക് കേരളം അവസരം നൽകണം. എങ്കിൽ വികസനം തന്റെ ഗാരന്റിയാണെന്നും കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷനിൽ മോദി പറഞ്ഞു.
യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ടിൽനിന്നു പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുണ്ട്. തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ അതു തെളിയിച്ചു.
വികസിത കേരളം സാധ്യമാക്കാൻ എൻഡിഎയ്ക്കു മാത്രമേ കഴിയൂ. ഹർത്താൽ, അഴിമതി മാഫിയകളെ ബിജെപി തുടച്ചുനീക്കും. എൻഡിഎയാണ് കേരളം എന്ന പേര് യാഥാർഥ്യമാക്കിയതെന്നും മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. തങ്ങളുടെ പൗരന്മാരെ പ്രതിസന്ധികളിൽ ഇന്ത്യ കൈവിടില്ല. ഇന്ത്യൻ എംബസികളും ഉദ്യോഗസ്ഥരും ഇതിനായി സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി 11നു കൊച്ചി സന്ദര്‍ശിക്കും. 11ന് രാവിലെ പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി എത്തുന്നത്. 11.45ന് കലൂര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധീവരസഭാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടികള്‍ക്കുശേഷം മൂന്നരയോടെ അദ്ദേഹം കൊച്ചിയില്‍നിന്ന് മടങ്ങും.
National
ന്യൂഡൽഹി: ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാക്കോബായ യാക്കോബായ സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുൾപ്പെടെയുള്ള സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 പാർട്ടി കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് തുടങ്ങിയവർക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.
ന്യൂനപക്ഷ അവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയുടെ ഭാഗമായി. സഭാതർക്കത്തിൽ സമാധാനപരമായ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയതായാണു സൂചന.
കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താത്പര്യപ്പെട്ടതുപ്രകാരം ഓസ്ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തിയത്. സഭൈക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.
National
ന്യൂഡൽഹി : എൻസിഇആർടി എട്ടാം ക്ലാസിലെ പാഠപുസ്തകവിവാദത്തിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജുഡീഷറിക്കെതിരായ പരാമർശങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെയാണു പ്രധാനമന്ത്രി അതൃപ്തി അറിയിച്ചത്. പ്രശ്നം പരിഹരിക്കണമെന്നും വിഷയത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
അതേസമയം, സുപ്രീംകോടതിയുടെ അതിശക്തമായ ഇടപെടലിനു പിന്നാലെ പാഠപുസ്തക വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഖേദം പ്രകടിപ്പിച്ചു.
നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടന്ന സംഭവത്തിൽ അതീവദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീക രിച്ചു.
Kerala
പുത്തൻകുരിശ്: ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കായി ഇന്ന് ഇന്ത്യയിലെത്തും.
ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി ഇന്ന് ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്ച.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
International
ജെറുസലേം: ഇസ്രായേൽ സന്ദർശനത്തിന്റെ രണ്ടാം ദിവസം ജെറുസലേമിലെ ഔദ്യോഗിക ഹോളോകോസ്റ്റ് സ്മാരകമായ 'യാദ് വഷേം' സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ കൂട്ടക്കൊല ചെയ്ത ആറ് ദശലക്ഷത്തോളം ജൂതന്മാരുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ സ്മാരകം.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം സ്മാരകത്തിലെത്തിയ മോദി, 'ഹാൾ ഓഫ് റിമെംബ്രൻസിൽ' നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇരകളുടെ ഓർമ്മയ്ക്കായി അദ്ദേഹം റീത്ത് സമർപ്പിക്കുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. ഹോളോകോസ്റ്റ് ഇരകളെ അനുസ്മരിച്ചുകൊണ്ട് നടന്ന 'കദ്ദീഷ്' പ്രാർത്ഥനയിൽ അദ്ദേഹം പങ്കുചേർന്നു.
സമാധാനത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട 4.8 ദശലക്ഷം ജൂതന്മാരുടെ പേരുകൾ രേഖപ്പെടുത്തിയ 'ബുക്ക് ഓഫ് നെയിംസ്' മോദി സന്ദർശിച്ചു. ഇതിൽ നെതന്യാഹുവിന്റെ ഭാര്യ സാറയുടെ കുടുംബാംഗങ്ങളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാം തവണയാണ് മോദി യാദ് വഷേം സന്ദർശിക്കുന്നത്. 2017-ലെ ചരിത്രപ്രധാനമായ ഇസ്രായേൽ യാത്രയ്ക്കിടയിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു.
1953-ൽ സ്ഥാപിതമായ യാദ് വഷേം, ലോകത്തിലെ ഏറ്റവും വലിയ ഹോളോകോസ്റ്റ് സ്മാരകമാണ്. സ്മാരക മ്യൂസിയം, ഹോളോകോസ്റ്റ് ചരിത്ര മ്യൂസിയം, ചിൽഡ്രൻസ് മെമ്മോറിയൽ എന്നിവ ഇതിന്റെ ഭാഗമാണ്. സ്മാരകം സന്ദർശിച്ച ശേഷം മോദി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രി നെതന്യാഹുവുമായി പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതതല ചർച്ചകൾ നടത്തുകയും ചെയ്തു.
National
ന്യൂഡൽഹി: നിർമിതബുദ്ധിയിൽ (എഐ) ഭാവി കാണുകയും ശക്തീകരണത്തിനുള്ള ഉപകരണമാക്കുകയും ചെയ്യുന്പോഴും മനുഷ്യർ വെറും അസംസ്കൃത വസ്തുവോ ഡാറ്റാ പോയിന്റുകളോ ആയി ചുരുങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തന ശക്തിയാണെന്നും അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചാൽ നാശത്തിലേക്കു നയിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു.
നിർമിതബുദ്ധിയെ നന്നായി ഉപയോഗിച്ചാൽ അതു പരിഹാരങ്ങൾ നൽകും. മനുഷ്യർ ഒരു ഡാറ്റാ പോയിന്റോ അസംസ്കൃത വസ്തുവോ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ എഐയെ ജനാധിപത്യവത്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. നിർമിതബുദ്ധി യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു. നിർമിതബുദ്ധിക്കു തുറന്ന ആകാശം നൽകണം. അതേസമയം നിയന്ത്രണം നമ്മുടെ കൈകളിൽ നിലനിർത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെഷീൻ ലേണിംഗിൽനിന്നു ലേണിംഗ് മെഷീനിലേക്കുള്ള ഇപ്പോഴത്തെ യാത്ര വേഗത്തിൽ മാത്രമല്ല, ആഴമേറിയതും വിപുലവുമാണ്. നിർമിതബുദ്ധി മനുഷ്യരെ ഡാറ്റാ പോയിന്റുകളാക്കി മാറ്റാൻ ഇന്ത്യ അനുവദിക്കില്ല. നിർമിതബുദ്ധി പങ്കുവയ്ക്കപ്പെടുകയും അതിന്റെ കോഡുകൾ തുറന്നിരിക്കുകയും ചെയ്യുന്പോൾ അതു ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. ഇന്ത്യ എഐയെ ഭയപ്പെടുന്നില്ലെന്നും മറിച്ച് അവസരങ്ങളും ഭാവിയും കാണുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിച്ചു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച്, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, എസ്തോണിയൻ പ്രസിഡന്റ് അലാർ കരിസ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചു ദിവസത്തെ നിർമിതബുദ്ധി ആഗോള പ്രദർശനം നാളെ വരെ നീട്ടി. പൊതുജനങ്ങൾക്ക് ഇന്നു പ്രവേശനമില്ല.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച മൂന്നു നിർമിതബുദ്ധി (എഐ) സൂപ്പർ പവറുകളിലൊന്നായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി മോദി. നിർമിതബുദ്ധിയെ പൊതുതാത്പര്യത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിലധികം നിക്ഷേപമാണ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ 7000 കോടി ഡോളർ നിക്ഷേപമുണ്ടാകും. ഇതിനുപുറമെ 9000 കോടി ഡോളർ കൂടി പ്രതീക്ഷിക്കുന്നു. ഡാറ്റ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കന്പനികൾക്ക് കേന്ദ്രബജറ്റിൽ 21 വർഷത്തെ നികുതി അവധി പ്രഖ്യാപിച്ചത് വലിയ ഉത്തേജനമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വ്യാജ നിർമിതികളുടെ (ഡീപ് ഫേക്കുകൾ) അപകടം മനസിലാക്കി ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ കാര്യത്തിൽ ഇന്ത്യ സ്വാശ്രയത്വം നേടേണ്ടതുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമാധികാര എഐയുടെ ഭാഗമാണിത്. ഈ വിശാലമായ കാഴ്ചപ്പാടിൽ മുഴുവൻ എഐ ആവാസവ്യവസ്ഥയിലും വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ രാജ്യം തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. ലോകം സാക്ഷ്യംവഹിക്കുന്ന അഞ്ചാമത്തെ വ്യാവസായിക വിപ്ലവമാണു നിർമിതബുദ്ധിയെന്ന് മന്ത്രി വിശേഷിപ്പിച്ചു.
സാങ്കേതിക, എൻജിനിയറിംഗ് വിദഗ്ധരുടെ കൂട്ടായ്മയ്ക്കുള്ള അവസരമാണ് അഞ്ചു ദിവസത്തെ എഐ ഉച്ചകോടി. എഐ സൊല്യൂഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫിസിക്കൽ ഹാർഡ്വേറും ആപ്ലിക്കേഷനുകൾ അന്തിമമായി ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ്വേറും ഉൾപ്പെടെ എഐ സ്റ്റാക്കിന്റെ അഞ്ചു ലെയറുകളിലുമുള്ള കഴിവുകളുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലും തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ആവശ്യങ്ങൾക്കായി അക്കാഡമിക് കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘സർവജൻ ഹിതായ, സർവജൻ സുഖായ’ (എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരുടെയും സന്തോഷത്തിനായി) എന്നതാണു നിർമിതബുദ്ധിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മനുഷ്യരാശിയെ പകരം വയ്ക്കാനല്ല, സേവിക്കാനാണു സാങ്കേതികവിദ്യയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ആരോഗ്യമേഖലയിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിന്റെ പ്രധാന ഘടകം ധാർമികതയാണെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, മെറ്റ തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനു കീഴിൽ പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Business
ന്യൂഡൽഹി: മാറുന്ന ലോകത്തിൽ മാറ്റങ്ങൾ കുറിക്കുവാനായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ കന്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സ്റ്റാളുകൾ സന്ദർശിച്ച മോദി അവരുമായി സംവദിക്കുകയും ചെയ്തു.
ഈമാസം 20 വരെ അരങ്ങേറുന്ന ഉച്ചകോടി ഒരു വികസ്വര രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ എഐ ഉച്ചകോടിയാണ്. ഓപ്പണ്‍ എഐ മുതൽ ഗൂഗിൾ വരെ നീളുന്ന സാങ്കേതികലോകത്തെ വന്പന്മാരും സാം ആൾട്മാൻ മുതൽ സുന്ദർ പിച്ചൈ വരെ നീളുന്ന ആഗോള ടെക് തലവന്മാരും ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
ഓപ്പണ്‍ എഐ സിഇഒ സാം ആൾട്മാൻ, ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് തുടങ്ങിയവർ വ്യാഴാഴ്ചയാണ് ഉച്ചകോടിയിൽ സംസാരിക്കുക. ഇന്ത്യാസന്ദർശനത്തിനെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ മോദിക്കൊപ്പം വ്യാഴാഴ്ച ഉച്ചകോടിയിൽ പങ്കെടുക്കും.
40ലധികം വൻകിട കന്പനികളുടെ സിഇഒമാരും 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യൻ ഡോളറിന്റെ നിക്ഷേപവാഗ്ദാനമാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 7000 ചതുരശ്ര മീറ്ററിലായി പത്തോളം വേദികളിൽ വ്യാപിച്ചുകിടക്കുന്ന എക്സ്പോ പ്രദർശനത്തിൽ 600 ഹൈ പൊട്ടൻഷ്യൽ സ്റ്റാർട്ടപ്പുകളും 13 രാജ്യങ്ങളുടെ പവിലിയനുകളുമുണ്ടാകും.
ന്യൂഡൽഹി: എഐ ഉച്ചകോടിയിലെത്തുന്ന 40ലധികം രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ അവതരിപ്പിച്ചു നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഇന്ത്യക്കാർ യുപിഐ സംവിധാനമുപയോഗിക്കുന്നതുപോലെ തന്നെ പ്രതിനിധികൾക്കും സ്കാൻ ചെയ്ത് ഉടനടി പണമയയ്ക്കാൻ ‘യുപിഐ വണ്‍ വേൾഡ് വാലറ്റ്’ എന്ന സംവിധാനമാണ് എൻപിസിഐ അവതരിപ്പിച്ചിരിക്കുന്നത്.
പുത്തൻ സംവിധാനത്തിലൂടെ അന്താരാഷ്ട്ര പ്രതിനിധികൾക്ക് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടോ മൊബൈൽ നന്പറോ ഇല്ലാതെതന്നെ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും.
National
ന്യൂഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഏഴാണ്ട്. ഭീകരാക്രമണങ്ങളോട് സർക്കാർ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് ലോകം കണ്ടുവെന്ന് പുൽവാമ ആക്രമണത്തെ അനുസ്മരിച്ച് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ പ്രതികരണം. പുതുച്ചേരിയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ചു.
2019 ഫെബ്രുവരി 14നാണ് സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചാവേർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. ഏതാനുംദിവസങ്ങൾക്കുശേഷം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.
National
ഗോഹട്ടി: ആസാമിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് സൗകര്യത്തിൽ സി-130 ജെ വിമാനത്തിൽ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ആസാമിലെത്തിയത്. ചബുവ എയർഫീൽഡിൽ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാൻഡ് ചെയ്തത്.
100 കോടി രൂപ ചെലവിൽ നിർമിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകും. യുദ്ധവിമാനങ്ങൾക്കും ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ റൺവേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവർത്തിക്കും.
40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ലാൻഡിംഗിന് ശേഷം തേജസ്, സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
തുടർന്ന് ഗോഹട്ടിയെയും നോർത്ത് ഗോഹട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നിർണായകമായ പാലം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു.
ബംഗോറയിൽ ഐഐഎം ഗോഹട്ടിയുടെ താത്കാലിക കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
National
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള ബിജെപി ജനപ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാർഗിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്.
ഡൽഹി പ്രവാസ് നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി കേരളത്തിൽ ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജനപ്രതിനിധികളുമായി പ്രധാനമന്ത്രി ഒന്നര മണിക്കൂറിലധികം സംവദിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും സന്നിഹിതനായിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പ്രതിനിധിസംഘം ഇന്നലെ രാവിലെ കേന്ദ്ര നഗരവികസനമന്ത്രി മനോഹർ ലാൽ ഖട്ടറെ സന്ദർശിച്ചതിനുശേഷം സംഘം ഉച്ചയ്ക്കു പാർലമെന്റിലെത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും കേന്ദ്രമന്ത്രിമാരെയും കണ്ടിരുന്നു. ഇതിനുശേഷം വൈകുന്നേരം നാലരയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ സംഘം രാത്രിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ ബിജെപി ആസ്ഥാനത്ത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ കേരളസംഘത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനും സന്ദർശിച്ചതിനുശേഷം സംഘം നാട്ടിലേക്ക് മടങ്ങും.
National
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
സേവ തീര്‍ഥ് (സേവനത്തിന്റെ പുണ്യസ്ഥലം) എന്നു പേരിട്ടിട്ടുള്ള പുതിയ കെട്ടിടസമുച്ചയത്തില്‍ കാബിനറ്റ് സെക്രട്ടേറിയറ്റും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും ഇനിമുതല്‍ പുതിയ മേല്‍വിലാസത്തില്‍ അറിയപ്പെടും.
സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി "ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം.
സൗത്ത് ബ്ലോക്കില്‍ നടക്കുന്ന കാബിനറ്റ് യോഗത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് ഇന്ന് മാറുക. വൈകുന്നേരം ആറിനു നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
Business
കൊച്ചി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്ര ബജറ്റിനെക്കുറിച്ച് യുവജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് പങ്കുവയ്ക്കാനുള്ള അവസരമൊരുക്കുന്നു.
മൈ ഭാരത് ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന മൈ ഭാരത് ബജറ്റ് ക്വസ്റ്റ് മത്സരത്തില്‍ 15 മുതല്‍ 29 വയസു വരെയുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. https://mybharat.gov.in/ പോര്‍ട്ടല്‍ വഴിയാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
ഫെബ്രുവരി 17 വരെ മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ നടക്കുന്ന ഡിജിറ്റല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ യുവതീ യുവാക്കള്‍ക്ക് തുടര്‍ഘട്ടങ്ങളിലേക്ക് യോഗ്യത നേടാം.
ആദ്യ ഘട്ടത്തില്‍ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഉപന്യാസ രചനാ മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. മത്സരത്തില്‍ സംസ്ഥാനതല വിജയികളാകുന്നവര്‍ക്ക് കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മൈ ഭാരത് പ്ലാറ്റ്ഫോം (https://mybharat.gov.in/) അല്ലെങ്കില്‍ സമീപത്തെ മൈഭാരത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തന്നെ വെറുപ്പുകളുടെ തടവുകാരനാണെന്ന് കോൺഗ്രസ്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മോദിയുടെ മറുപടി പരമദയനീയമായിരുന്നെന്നും കോൺഗ്രസ് ആക്ഷേപിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മോദി മറുപടി നൽകിയില്ല. സ്ഥിരം നുണകളുടെ കച്ചവടക്കാരനാണെന്നും, മുൻവിധികളുടെ കലവറയാണെന്നും, കടുത്ത വിദ്വേഷത്തിന്റെയും വിഷത്തിന്റെയും ഉറവിടമാണെന്നും പ്രധാനമന്ത്രി വീണ്ടും വെളിപ്പെടുത്തി. രാജ്യസഭയിലെ അദ്ദേഹത്തിന്റെ 97 മിനിറ്റ് പ്രസംഗം ദയനീയമായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന വാഷിംഗ്ടണിലെ തന്റെ പ്രിയസുഹൃത്തിന്റെ അവകാശവാദം സെഞ്ചുറിയടിക്കാൻ പോകുകയാണ്. എന്നിട്ടും പ്രധാനമന്ത്രി ഈ വിഷയത്തിൽ പൂർണ നിശബ്ദത പാലിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ സുസ്ഥിരമായ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി.
ലോകക്രമം മാറിമറിയുകയാണെന്നും അതിന്റെ സഞ്ചാരപഥം ഇന്ത്യയിലേക്ക് കൂടുതൽ ചായുകയാണെന്നും പാർലമെന്റിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ധാരണയായതിന്റെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ കരാർ സാധ്യമായതിനു നേതാക്കൾ മോദിയെ അഭിനന്ദിച്ചു. പാർലമെന്റിന്റെ അനക്സ് ബിൽഡിംഗിൽ നടന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും സന്നിഹിതനായിരുന്നു.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് ഉയർന്ന മൂലധനച്ചെലവും ഉയർന്ന വളർച്ചയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുത്തുറ്റ സ്ഥാനം ഈ ബജറ്റ് ഒരിക്കൽ കൂടി അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് വലിയ അവസരങ്ങളാണ് തുറക്കുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മോദി പ്രതികരിച്ചു.
ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017-ലെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് പരാമർശമുണ്ടെന്ന വാർത്തകൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ പരാമർശങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും ഒരു ക്രിമിനലിന്റെ വെറും "പാഴ്ജൽപനങ്ങൾ" മാത്രമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന എപ്സ്റ്റൈൻ ഫയലുകളിലെ ഒരു ഇമെയിൽ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പേരും സന്ദർശനവും പരാമർശിക്കപ്പെട്ടിരിക്കുന്നത്.
"2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ഇമെയിലിൽ പറയുന്ന മറ്റ് കാര്യങ്ങളെല്ലാം ഒരു കുറ്റവാളിയുടെ വെറും ജല്പനങ്ങൾ മാത്രമാണ്. അങ്ങേയറ്റം പുച്ഛത്തോടെ മാത്രമേ ഇതിനെ കാണാനാകൂ," എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വച്ചാണ് ജെഫ്രി എപ്സ്റ്റൈൻ ആത്മഹത്യ ചെയ്തത്. എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെ മൂന്ന് ദശലക്ഷത്തിലധികം രേഖകളാണ് അമേരിക്കൻ ഗവൺമെന്റ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.
ഇതിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായ ഭാഷയിലാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്.
National
ന്യൂഡൽഹി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ട് ഡൽഹിയിലെ വിജയ് ചൗക്കിൽ 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ സമ്പന്നമായ സൈനിക പൈതൃകത്തിന്റെയും സായുധ സേനയുടെ അച്ചടക്കത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ് ഈ ചടങ്ങെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സായുധ സേനയുടെ പാരമ്പര്യവും കരുത്തും പ്രകടമാക്കുന്ന ചടങ്ങാണിതെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സൈനികരിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര, നാവിക, വ്യോമ സേനകളുടെ ബാൻഡുകൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ക്ലാസിക്കൽ സംഗീതവും ചടങ്ങിന് മിഴിവേകി. ഇന്ത്യൻ ഈണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സംഗീത വിരുന്നാണ് ഇത്തവണയും ഒരുക്കിയത്.
ജനുവരി 26-ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങോടെയാണ് ഔദ്യോഗികമായി അവസാനിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിജയ് ചൗക്ക്, റെയ്സീന റോഡ് തുടങ്ങിയ ഭാഗങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സായുധ സേനയിലെ സൈനികർ യുദ്ധം അവസാനിപ്പിച്ച് വിശ്രമത്തിനായി പാളയങ്ങളിലേക്ക് മടങ്ങുന്ന പുരാതന സൈനിക പാരമ്പര്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചടങ്ങ്.
National
ന്യൂഡൽഹി: വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ നിർണായക ഘട്ടത്തിൽ ‘പരിഷ്കാരം, പ്രകടനം, പരിവർത്തനം’ എന്നിവയിലാണ് സർക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽ ഭാഗം ഇന്ത്യ പൂർത്തിയാക്കി. രണ്ടാം പാദം ആരംഭിക്കുന്പോൾ രാജ്യം നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ്. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക കാലഘട്ടമാണിത്. ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യബജറ്റാണിത്.
ഞായറാഴ്ച രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായാണു പ്രധാനമന്ത്രിയുടെ പരാമർശം. തുടർച്ചയായി ഒന്‍പതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയാണ് നിർമലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘പരിഷ്കരണ എക്സ്പ്രസ്’ വേഗത്തിൽ ഏറ്റെടുത്തിരിക്കുന്നു. ഇതിലേക്ക് എല്ലാ എംപിമാരുടെയും സംഭാവനകൾക്കു നന്ദി പറയുന്നു. ലോകത്തിന് പ്രതീക്ഷയുടെ ദീപസ്തംഭമായും ആഗോള ആകർഷണകേന്ദ്രമായും ആത്മവിശ്വാസമുള്ള ഇന്ത്യ മാറിയെന്നും പാർലമെന്റിനു പുറത്ത് മോദി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
"എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണ്. ഇടതു-വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. വികസിത കേരളത്തിനായി കൈകോർക്കാനുള്ള കൃത്യമായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. വികസിത കേരളത്തിനായി ബിജെപിക്കൊപ്പം ജനങ്ങൾ നില്‍ക്കണം''- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
"ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ലഭിച്ച ഓരോ അവസരവും നടപ്പാക്കിയതാണ് ഇടതു സർക്കാർ. ബിജെപി സർക്കാർ വന്നാൽ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആരോപണവിധേയരായവർ ജയിലിനുള്ളിലാകും. ഇതാണ് മോദിയുടെ ഗാരന്റി’’-പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു. ഇത്തരക്കാർക്ക് കനത്ത ശിക്ഷയാണു നല്‍കേണ്ടത്. ബിജെപിക്ക് സംസ്ഥാന ഭരണത്തിന് അവസരം ലഭിച്ചാൽ സഹകരണ ബാങ്കിലെ പണം മോഷ്ടിച്ചവരിൽനിന്നുതന്നെ ഈടാക്കി നഷ്ടപ്പെട്ടവർക്കു തിരിച്ചു നല്‍കും. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വിമുഖത കാട്ടുന്നതായും പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനു വികസന പദ്ധതികളൊന്നുമില്ലെന്നും അവർ ഇപ്പോൾ മാവോ-മുസ്ലിം കോണ്‍ഗ്രസ് പാർട്ടിയായി മാറിയെന്നും വിഘടനവാദം വളർത്തുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആർ.വി. അർലേക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി റോഡ് ഷോ ആയാണു പൊതുസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തെത്തിയത്.
പൊതുസമ്മേളനവേദിക്കു സമീപത്തായി തയാറാക്കിയ മറ്റൊരു വേദിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തുടർന്നാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എൻഡിഎ നേതാക്കൾ ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകുമെന്ന പൂർണമായ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷനായി നിതിൻ നബീനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മോദി.
അധ്യക്ഷസ്ഥാനമേറ്റെടുത്ത നിതിന്‍ ആശംസയറിയിച്ച പ്രധാനമന്ത്രി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലെയും കേരളത്തിലെയും ബിജെപിയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞു.
മഹാരാഷ്ട്രയിലെ 29 പ്രധാന നഗരങ്ങളിൽ 25 എണ്ണത്തിലെയും ജനങ്ങൾ ബിജെപിയെയും എൻഡിഎയുമാണ് തെരഞ്ഞെടുത്തത്. കേരളത്തിൽ നിലവിൽ ബിജെപിക്ക് നൂറിനടുത്ത് കൗണ്സിലർമാരുണ്ടെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്തെ മേയർ തെരഞ്ഞെടുപ്പിൽ 45 വർഷത്തിനുശേഷം ജനങ്ങൾ അധികാരം ഇടതിൽനിന്നെടുത്ത് ബിജെപിക്കു നൽകിയെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് ഒരവസരം നൽകുമെന്ന് വിശ്വസിക്കുന്നതായും മോദി പറഞ്ഞു.
താനൊരു പാർട്ടിപ്രവർത്തകനും പാർട്ടികാര്യങ്ങളിൽ നിതിൻ തന്റെ ബോസാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വലിയൊരു പരിവർത്തനം വീക്ഷിച്ച "മില്ലേനിയൽ’ പ്രായത്തിലുള്ളവനാണ് 45കാരനായ നിതിനെന്നും മോദി ചൂണ്ടിക്കാട്ടി. റേഡിയോയിൽനിന്നു വിവരങ്ങൾ ലഭിച്ച ചെറുപ്പവും ഇപ്പോൾ നിർമിതബുദ്ധിയുടെ നിരന്തര ഉപയോക്താക്കളുമായ തലമുറയിൽപ്പെട്ടയാളാണു നിതിനെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോമണ്‍വെൽത്ത് രാജ്യങ്ങളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28- ാമത് സമ്മേളനം (സിഎസ്പിഒസി 2026) ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങി 42 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും കോമണ്‍വെൽത്ത് പാർലമെന്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
നിയമനിർമാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നിർമിതബുദ്ധിയുടെ ഉപയോഗം, നൂതന ആശയങ്ങളുടെ പങ്കിടൽ, പാർലമെന്റ് അംഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പാർലമെന്റിനെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, സാമാജികരുടെ ആരോഗ്യക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
National
ന്യൂഡൽഹി: ചരിത്രമേറെയുള്ള സൗത്ത് ബ്ലോക്കിൽനിന്നും സെൻട്രൽ വിസ്തയുടെ ഭാഗമായി നിർമാണം പൂർത്തിയായ സേവ തീർഥിലേക്ക് (സേവനത്തിന്റെ പുണ്യസ്ഥലം) പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്പോൾ ആധുനികതയിലേക്കുള്ള ഒരു കാൽവയ്പാണത്.
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ അധികാരത്തിന്റെയും അധികാര ശ്രേണിയുടെയും പ്രതീകമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തു പണികഴിപ്പിച്ച സൗത്ത് ബ്ലോക്ക്. ഇടുങ്ങിയ ഇടനാഴികളും അടച്ചിട്ട ഉദ്യോഗസ്ഥചേംബറുകളും സൗത്ത് ബ്ലോക്കിന്റെ പ്രത്യേകതയായിരുന്നു.
എന്നാൽ ഇതിൽനിന്നെല്ലാം ഒരു മാറ്റം സേവാതീർഥിൽ പ്രതീക്ഷിക്കാം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് അടച്ചിട്ട കാബിനുകൾക്കും ഉദ്യോഗസ്ഥ ചേംബറുകൾക്കും പകരം തുറന്നിട്ട ആധുനിക ഓഫീസ് മാതൃകയിലാണു പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്കിടയിൽ ഔപചാരികത ഒഴിവാക്കി പരസ്പര സഹകരണവും ഏകോപനവും വേഗത്തിലാക്കാനും വളർത്താനും ഇത്തരമൊരു മാതൃക സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.
സൗത്ത് ബ്ലോക്കിൽ ഇന്ത്യ-യൂറോപ്പ് വാസ്തുവിദ്യ പ്രതിഫലിക്കുന്പോൾ ആധുനിക രൂപകല്പനയുടെയും ഇന്ത്യൻ നാഗരികയുടെയും സംയോജനമാണു സേവാ തീർഥിൽ നിഴലിക്കുക.
ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വാസ്തുശില്പങ്ങൾ അകത്തെ കാഴ്ചയുടെ മാറ്റ് കൂട്ടും. വിദേശനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഉൾക്കൊള്ളാൻ സാധിക്കുംവിധം സമ്മേളനമുറികളും പ്രധാനമന്ത്രിയുടെ സ്വകാര്യ ഓഫീസും സേവ തീർഥിൽ ഒരുക്കിയിട്ടുണ്ട്.
ഭൂകന്പത്തെ പ്രതിരോധിക്കുന്നതുൾപ്പെടെ ഏതൊരു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ സാധിക്കുംവിധമാണ് സേവ തീർഥിന്റെ നിർമാണം. അടിത്തറ മുതൽ എല്ലാ മേഖലയിലും നൂതന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിൽ ‘ഇന്ത്യ ഹൗസ്’ എന്നറിയപ്പെടുന്ന ആധുനികരീതിയിൽ നിർമിച്ച കോണ്‍ഫറൻസ് റൂം മറ്റൊരു പ്രത്യേകതയാണ്. ഉന്നതതല ഉഭയകക്ഷി യോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, തുടങ്ങി പ്രധാന യോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തും. ഏകദേശം 1200 കോടി രൂപയോളം ചെലവഴിച്ചാണ് സേവ തീർഥിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
National
ന്യൂഡൽഹി: നരേന്ദ്ര മോദി തന്നെ സർ എന്നു സംബോധന ചെയ്തുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “മോദി എന്നെ കാണാൻ വന്നു. സാർ, ഞാനൊന്നു കണ്ടോട്ടെ ? എന്നു ചോദിച്ചു. മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. തീരുവയെച്ചൊല്ലി അദ്ദേഹം ഒട്ടും സന്തുഷ്ടനല്ല.
റഷ്യൻ എണ്ണയുടെ പേരിൽ അവർ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കേണ്ടി വരികയാണല്ലോ. പക്ഷേ, ഇപ്പോൾ അവർ അത് വളരെയധികം കുറച്ചിട്ടുമുണ്ട്’’- ട്രംപ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളും വ്യാപാരപ്രശ്നങ്ങളും പങ്കുവയ്ക്കാനാണ് മോദി തന്നെ നേരിട്ടു സന്ദർശിച്ചതെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരമാർശങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. 1971ലെ ഇന്തോ-പാക് യുദ്ധവേളയിൽ അമേരിക്ക കപ്പൽപ്പടയെ അയച്ചിട്ടും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കീഴടങ്ങിയില്ലെന്ന് രാഹുൽ പറഞ്ഞു. അതേസമയം, ഓപ്പറേഷൻ സിന്ദൂർ നടക്കവേ, ട്രംപിന്റെ ഒരു ഫോൺ കോൾ ലഭിച്ചതോടെ മോദി കീഴടങ്ങിയെന്നും, ഇതാണ് വ്യത്യാസമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് സെക്രട്ടറി ഇൻ ചാർജ് ജയ്റാം രമേശും മോദിയെ പരിഹസിച്ചു.
National
ന്യൂഡൽഹി: ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ദ്വിദിന സന്ദർശനത്തിനായി ഈ മാസം 12ന് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിൽ ഗുജറാത്തിലെ അഹമ്മദാബാദും
കർണാടകയിലെ ബംഗളൂരുവും മെർസ് സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ജർമൻ ചാൻസലറുടെ സന്ദർശനം.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് ജർമൻ ഫെഡറൽ സർക്കാരിന്റെ തലവനായ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തുന്നത്.
ഉഭയകക്ഷിസഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇരുനേതാക്കളും തമ്മിലുള്ള ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യമന്ത്രായം അറിയിച്ചു.
2025ൽ 25 വർഷം പൂർത്തിയാക്കിയ ഇന്ത്യ-ജർമനി നയതതന്ത്ര പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളിൽ കൈവരിച്ച പുരോഗതിയും നേതാക്കൾ വിലയിരുത്തും.
National
ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഉയർത്തിയതിനുശേഷം"മോദി എന്നെ സന്തോഷിപ്പിക്കണമെന്ന്’ ട്രംപ് അവകാശപ്പെട്ടത് ഒരു ഓഡിയോ ക്ലിപ്പിൽ കേട്ടുവെന്ന് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് മോദി ട്രംപിനുമുന്നിൽ തല കുനിക്കുന്നതെന്നും ഇതു രാജ്യത്തിന് അപകടകരമാണെന്നും ഖാർഗെ പറഞ്ഞു.
നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ട്രംപ് പറയുന്നതിനെല്ലാം നിങ്ങൾ തലകുനിക്കുകയാണ്. രാജ്യം നിങ്ങളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് തല കുനിക്കാനല്ലെന്നും മോദിയോടായി ഖാർഗെ പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങൾ ലോകത്തിനു നല്ലതല്ലെന്നും യുഎസ് പ്രസിഡന്റ് ലോകത്തിലെ ജനങ്ങളെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
സാമ്രാജ്യത്വവിപുലീകരണം നടത്താൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനില്‍പുണ്ടായിട്ടില്ല. ഹിറ്റ്ലറിനെയും മുസോളിനിയെയും പോലുള്ളവർ ഇല്ലാതായെന്നും ഖാർഗെ പറഞ്ഞു. ദുഷ്ടചിന്തകൾ വച്ചുപുലർത്തുന്ന ആളുകൾ ആഗോളസമാധാനം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ക്രൈസ്തവ വേട്ട അവസാനിപ്പിക്കാൻ സംഘപരിവാർ അണികൾക്കു നിർദേശം നൽകാൻ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും തയാറാകണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
ഉത്തരാഖണ്ഡ്, രാജസ്ഥാൻ, യുപി, ഡൽഹി, ജമ്മു കാശ്മീർ, ഛത്തീസ്ഗഡ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കേക്കുമായി അരമനകൾ കയറിയിറങ്ങിയ ബിജെപി നേതാക്കൾ ഇത്തവണ അതിന് മുതിരാതിരുന്നത് ഈ ആക്രമണങ്ങളിലെ കുറ്റബോധം കൊണ്ടാണോ എന്ന് ഹസൻ ചോദിച്ചു.
കേരളത്തിൽ ക്രൈസ്തവ സഭയുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം അവരുടെ ദേശീയനേതൃത്വത്തോട് എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബർ വരെ 706 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ നടന്നു. അക്രമികളായ സംഘപരിവാർകാർക്കെതിരേ ചെറുവിരൽ അനക്കാൻ ബിജെപി ഭരണകൂടം തയാറാകുന്നില്ല.
ക്രിസ്മസ് അവധി ദിവസം സ്കൂൾ പ്രവൃത്തി ദിനമാക്കി യുപിയിലെ യോഗി സർക്കാർ ഉത്തരവിറക്കിയതിലും വിദ്വേഷ രാഷ്ട്രീയം പ്രകടമാണ്. മതസ്വാതന്ത്രവും സഞ്ചാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്പോഴാണ് രാജ്യത്തെ കന്യാസ്ത്രീകൾക്ക് സന്ന്യാസവസ്ത്രം ഒഴിവാക്കി യാത്ര ചെയ്യേണ്ടി വന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ആക്രമണങ്ങൾക്കെതിരേ എല്ലാ മതേതരവിശ്വാസികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനു മുന്നോടിയായി സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
നീതി ആയോഗ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബജറ്റിലെ പ്രധാന ഉള്ളടക്കങ്ങൾ യോഗത്തിൽ ചർച്ചയായി.
സാന്പത്തിക, കാർഷിക, എംഎസ്എംഇ, ഉത്പാദനം, സ്റ്റാർട്ടപ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ പ്രമേയം"ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത ഭാരതത്തിനുള്ള അജൻഡ' എന്നതായിരുന്നു.
ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രയത്വം കുറച്ച് ചരക്ക് കയറ്റുമതി വർധിപ്പിക്കാനും സേവന കയറ്റുമതി വൈവിധ്യവത്കരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന.
യുദ്ധങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും രൂപയുടെ വിലയിടിവിന്റെയും പശ്ചാത്തലത്തിലുള്ള 2026-27 സാന്പത്തികവർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാന്പത്തികഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
National
ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തുടനീളം ക്രൈസ്തവർക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോണ്‍ഗ്രസ്.
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി പള്ളിയിൽ പോകുന്ന ദൃശ്യങ്ങൾ നാം കാണില്ലായിരുന്നുവെന്നും അദ്ദേഹം പള്ളിയിൽ പോകുമെങ്കിലും അദ്ദേഹത്തിന്റെ കാലാൾപ്പടയാളികൾ ഗുണ്ടായിസത്തിലേർപ്പെടുന്നത് നാം കാണുകയാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവനായ പവൻ ഖേര വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിതന്നെ പ്രതികരിക്കണമെന്നും കാലാൾപ്പടയാളികളെ നിലയ്ക്കുനിർത്താൻ കഴിയില്ലെങ്കിൽ ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകുന്ന വേഷംകെട്ടൽ നടത്തരുതെന്നും പവൻ പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്കെതിരേ കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി സംഘടിത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിജെപി സർക്കാരിനെയും പവൻ ഖേര രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ മോദിയുടെ “ന്യൂ ഇന്ത്യ’യിലെ "ന്യൂ നോർമൽ'ആകില്ലെന്നു’ പ്രതീക്ഷിക്കുന്നതായി പവൻ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരിനു സംരക്ഷിക്കാൻ കഴിയാത്തപ്പോൾ ഇന്ത്യക്കു പുറത്തെ ഹൈന്ദവ ന്യൂനപക്ഷങ്ങളെപ്പറ്റി സംസാരിക്കാൻ അവർക്ക് അവകാശമില്ലെന്നും പവൻ കൂട്ടിച്ചേർത്തു.
ഉത്സവങ്ങളുടെ കാര്യത്തിൽ, അത് ഹിന്ദുക്കളുടെ ഉത്സവങ്ങളാണെങ്കിലും മുസ്ലിംകളുടേതോ ക്രൈസ്തവരുടേതോ ആണെങ്കിലും എല്ലാവർക്കും അവരുടേതായ രീതിയിൽ ആഘോഷിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു.
രാമനവമിയിലോ ഹനുമാൻ ജയന്തിയിലോ ഒരുകൂട്ടം ബജ്രംഗ്ദൾ പ്രവർത്തകരോ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരോ മുസ്ലിം പള്ളിക്കു പുറത്തുപോയി പ്രകോപനമുണ്ടാക്കുന്ന പാട്ടുകൾ വച്ച് അവിടെ ആടിപ്പാടുന്ന കാര്യം കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
National
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ(എഫ്ടിഎ) യാഥാർഥ്യത്തിലേക്ക്.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പൂർത്തിയായതായി ഇരുനേതാക്കളും അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും വ്യാപാരം ഊർജിതമാക്കുന്ന കരാർ മൂന്നു മാസത്തിനകം ഒപ്പിടുമെന്നാണ് റിപ്പോർട്ട്.
ഒമാൻ, യുകെ, യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ രാജ്യങ്ങൾ), യുഎഇ, ഓസ്ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്കുശേഷം സമീപവർഷങ്ങളിൽ ഇന്ത്യ ഒപ്പിടുന്ന ഏഴാമത്തെ സ്വതന്ത്ര വ്യാപാരക്കരാറാണ് ന്യൂസിലൻഡുമായുള്ളത്.
ഈ വർഷം മാർച്ചിൽ ലക്സണ്‍ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് കരാർ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമായത്. ഒന്‍പത് മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് എഫ്ടിഎ അന്തിമമാകുന്നതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര വ്യാപാരക്കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരപങ്കാളിത്തം ആഴത്തിലാക്കുമെന്നും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഇരുരാജ്യങ്ങളിലെയും സംരംഭകർ, കർഷകർ, ചെറുകിട വ്യാപാരികൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അറിയിച്ചു.
കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ ഇന്ത്യയിൽനിന്നുള്ള എല്ലാ കയറ്റുമതികൾക്കും തീരുവ ഒഴിവാക്കി ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം അനുവദിക്കും. പകരമായി ഇന്ത്യയും തീരുവ ഉദാരവത്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 95 ശതമാനം ഉത്പന്നങ്ങളുടെയും തീരുവകൾ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്ന നടപടിയാണിതെന്ന് ലക്സണ്‍ പറഞ്ഞു.
നൂറു ശതമാനം ഡ്യൂട്ടി ഫ്രീ വ്യാപാരം ന്യൂസിലൻഡ് തുറന്നുനൽകുന്നത് ഇന്ത്യയിലെ തൊഴിൽ കേന്ദ്രീകൃത മേഖലകളായ ടെക്സ്റ്റൈൽ, ലെതർ, ചെരിപ്പുകൾ, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ, കൈത്തറി-എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഗുണകരമാകും. ഇന്ത്യയുടെ ആഭ്യന്തര, കാർഷിക മേഖലകളെ സംരക്ഷിക്കാൻ പാലുത്പന്നങ്ങൾ, ചില പച്ചക്കറി, പഞ്ചസാര, റബർ, കൃത്രിമ തേൻ തുടങ്ങിയവയെ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് താത്കാലിക വീസ
നൈപുണ്യജോലികളിൽ ഏർപ്പെട്ടിരിക്കുന്ന 5000 ഇന്ത്യൻ പ്രൊഫഷണലുകളെ മൂന്നുവർഷം വരെ ന്യൂസിലൻഡിൽ തങ്ങാൻ അനുവദിക്കുന്ന താത്കാലിക തൊഴിൽ എൻട്രി വീസകളും കരാർ പ്രദാനം ചെയ്യും. ഇന്ത്യൻ വിദ്യാർഥികൾക്ക് നിശ്ചയിച്ചിരുന്ന എണ്ണത്തിലുള്ള പരിധി കരാർ ഒഴിവാക്കാനും പഠനത്തിനിടയിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാനും കരാർ അനുവദിക്കുന്നു.
ഇതിനോടൊപ്പം ശാസ്ത്ര, സാങ്കേതിക, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) മേഖലകളിൽ ബിരുദ, ബിരുദാനന്തരം പൂർത്തിയാക്കുന്നവർക്ക് മൂന്നു വർഷം വരെയുള്ള പഠനാനന്തര തൊഴിൽ വീസകളും കരാർ നൽകുന്നു.
National
മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്തെ വികസനം തടയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിയിലൂടെ മമത സർക്കാർ ജനങ്ങൾക്കു ഭാരമായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താഹെര്പുരിൽ റാലിയെ സംബോധന ചെയ്യുകയായിരുന്നു മോദി.
അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണ്. അതുകൊണ്ടാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തെ (എസ്ഐആര്‍) അവര്‍ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പശ്ചിമബംഗാളിലെ സന്ദർശനം പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി ആസാമിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപി പ്രവർത്തകരുമായി ആശയവിനിമയവും പരിപാടികളിലുണ്ട്.
സന്ദർശനത്തിന്റെ ആദ്യദിനമായ ഇന്നലെ ആസാമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദൊളോയിയുടെ 80 അടി ഉയരമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ശിൽപി റം സുതർ രൂപകൽപന ചെയ്ത ശിൽപമാണിത്. കൂടാതെ, 4000 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും മോദി ഉദ്ഘാടനം ചെയ്തു.
National
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ഇന്നലെ അനുഭവിച്ചു.
മലിനീകരണം മൂലമുള്ള പുകമഞ്ഞ് രൂക്ഷമായ ഇന്നലെ രാജ്യത്തെ വ്യോമ, റെയിൽ ഗതാഗതം താറുമാറായപ്പോൾ മെസിയും മോദിയും സഞ്ചരിക്കേണ്ട വിമാനങ്ങളെയും അതു ബാധിക്കുകയായിരുന്നു.
മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിൽ മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ ഡൽഹിയിലേക്കെത്തുന്നതും പുറപ്പെടുന്നതുമായ നൂറിലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്നലെ ഡൽഹിയിലേക്കു പറക്കാനൊരുങ്ങിയ ലയണൽ മെസിയുടെ ചാർട്ടേഡ് വിമാനം കനത്ത പുകമഞ്ഞിനെത്തുടർന്ന് വൈകിയതുമൂലം മെസി മണിക്കൂറുകളോളം മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി.
ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന മെസി, അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വൈകുന്നേരം നാലരയായി. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ഇന്നലെ രാവിലെ എട്ടരയോടെ പുറപ്പെടേണ്ടതായിരുന്നെങ്കിലും മോശം ദൃശ്യപരത മൂലം 9.30നാണ് വിമാനം പുറപ്പെട്ടത്.
470 എന്ന "ഗുരുതര’വിഭാഗത്തിലായിരുന്നു ഇന്നലെ ഡൽഹിയിലെ ശരാശരി വായു നിലവാരസൂചിക (എക്യുഐ). അതിരൂക്ഷമായ മലിനീകരണത്തെ ചെറുക്കാൻ തലസ്ഥാനത്തെ സ്കൂളുകൾ ഓണ്‍ലൈനാക്കുകയും നിർമാണപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
മലിനീകരണം കണക്കിലെടുത്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ വീഡിയോ കോണ്‍ഫറൻസിലൂടെ പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്തും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
International
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഫോണിലൂടെ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
ഫോൺസംഭാഷണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചു. എക്സിലൂടെയാണ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയെന്ന കാര്യം മോദി അറിയിച്ചത്.
"യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി വളരെ ഊഷ്മളമായൊരു സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കും'.- നരേന്ദ്രമോദി എക്സിൽ കുറിച്ചു.
National
ന്യൂഡൽഹി: ഗോവ തീപിടുത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവര്‍ക്കൊപ്പമെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഗോവയിലെ നിശാക്ലബിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലാണ് സംഭവം. റോമിയോ ലെയ്നിലെ ബിര്‍ച്ച് നൈറ്റ്ക്ലബിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
International
കറാച്ചി: തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച ഭർത്താവ് ഡൽഹിയിൽ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്.
തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. കറാച്ചി സ്വദേശിനിയാണ് ഇവർ.
ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതായി നികിത പറയുന്നു.
വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ ഒൻപതിന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.
തനിക്കു നേരിട്ട സംഭവത്തെക്കുറിച്ചും അവർ വിഡിയോയിൽ വിവരിച്ചു. "പാക്കിസ്ഥാനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.'–നികിത പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്.
2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
National
ന്യൂഡൽഹി: നമ്മുടെ പ്രവർത്തനങ്ങളിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നമുക്ക് ആവർത്തിക്കാമെന്ന്, ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണസഭ അംഗീകാരം നൽകിയതിന്റെ വാർഷികദിനത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഭരണഘടന നമ്മുടെ അന്തസിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം പ്രാധാന്യം നൽകുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
അവകാശങ്ങളിലൂടെ അതു നമ്മെ ശക്തീകരിക്കുന്പോഴും പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ച് ഓർമിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കടമകൾ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണമെന്നും ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഈ കടമകളെന്നും മോദി പറഞ്ഞു.
ഭരണഘടന വെറുമൊരു പുസ്തകം മാത്രമല്ലെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കുമുള്ള വിശുദ്ധമായ വാഗ്ദാനമാണെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ജാതിയോ മതമോ പ്രദേശമോ ഭാഷയോ സന്പദ്സ്ഥിതിയോ പരിഗണിക്കാതെ എല്ലാവർക്കും തുല്യതയും ബഹുമാനവും നീതിയും ഉറപ്പാക്കുന്ന വാഗ്ദാനമാണതെന്നും രാഹുൽ പറഞ്ഞു.
""പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഭരണഘടന സംരക്ഷണ കവചമാണ്. അത് അവരുടെ ശക്തിയും എല്ലാ പൗരന്മാരുടെയും ശബ്ദവുമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങളും സുരക്ഷിതമാണ്. ഭരണഘടനയ്ക്കെതിരേ ഒരുതരത്തിലുമുള്ള ആക്രമണവുമുണ്ടാകില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
ഭരണഘടന സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. അതിനെതിരേയുള്ള എല്ലാ ആക്രമണത്തിനുമെതിരേ മുന്നിൽ ഞാനുണ്ടാകും''-ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ എക്സിലെഴുതി.
International
ജൊഹന്നാസ്ബർഗ്: ജി 20 ഉച്ചകോടിക്കിടെ ബ്രട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉൾപ്പെടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവ എന്നിവർക്കു പുറമേ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും പ്രധാനമന്ത്രി സംസാരിച്ചു.
കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുകെ സൗഹൃദത്തിന് പുതിയ ഊർജം പകരുമെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.